കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചു വരുകയാണെന്നും ഇതിനെതിരെ പൊതുമനസാക്ഷി ഉണമെന്നും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്     എസ് എച്ച് പഞ്ചാപകേശന്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് ആഗോള രക്ഷാകര്‍തൃ ദിനാചരണവുമായി ബന്ധപെട്ട് നടത്തിയ ഏകദിന ശില്പ്പശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷിതമല്ലാത്ത കുടുംബ സാഹചര്യങ്ങള്‍, സാമൂഹ്യ അവബോധത്തിന്റെ കുറവ് എന്നിവ  കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. സ്വന്തം കുട്ടികള്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ കുട്ടികളും തന്റേതാണെന്ന സ്‌നേഹപൂര്‍വമായ രക്ഷാകര്‍തൃബോധം വളര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. സംസ്ഥാന ബാലാവകാശ കമീഷന്‍ അംഗം സി ജെ ആന്റണി മുഖ്യാതിഥിയായി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സിജു ബെന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എസ് ഗീതാകുമാരി കുമാരി, സി ഡബ്ല്യൂ സി  ചെയര്‍മാന്‍ അഡ്വ കെ പി സജിനാഥ്, ജെ ജെ ബി മെമ്പര്‍ സജി വെള്ളിമണ്‍, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ റിജു റെയ്ച്ചല്‍ തോമസ്, ചൈല്‍ഡ്ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്രഹാം എന്നിവര്‍ സംസാരിച്ചു. ഉത്തരവാദിത്വ രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ ഡോ ദേവി രാജുവും സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം കുട്ടികളില്‍ എന്ന വിഷയത്തില്‍ ജോണ്‍സ് കെ ലൂക്കോസും ക്ലാസെടുത്തു. ഉത്തമ രക്ഷാകര്‍ത്തൃത്വവും കുട്ടികളുടെ അവകാശവും എന്ന വിഷയത്തില്‍ സനല്‍ വെള്ളിമണ്‍ നേതൃത്വം കൊടുത്ത ഗ്രൂപ്പ് ചര്‍ച്ചയില്‍ വിഷയവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളുടെ ക്രോഡീകരണവും നടന്നു. ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ കുമാരി എ ലിന്‍സി, സോഷ്യല്‍ വര്‍ക്കര്‍  ജലജ എം ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.