പട്ടികവര്‍ഗ്ഗത്തില്‍പ്പെ’ സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കെണ്ടത്താന്‍  രണ്ട് ലക്ഷം രൂപ നല്‍കുന്നു. കൃഷി ഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ എിവ ഒഴികെ വിജയസാധ്യതയുള്ള ഏതു തൊഴില്‍ പദ്ധതിയും യുവാക്കള്‍ക്ക് രണ്ട് ലക്ഷം രൂപയ്ക്കുള്ളില്‍ തുടങ്ങാം. അപേക്ഷകര്‍ തൊഴില്‍രഹിതരും 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും കവിയരുത്.
സംസ്ഥാനപട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കു സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് വായ്പ  ലഭിക്കുവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം.  തിരഞ്ഞെടുക്കപ്പെടുവര്‍    അപേക്ഷാഫോറത്തിനും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ കുയിലിമലയിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.