ഭക്ഷ്യസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തൊടുപുഴയില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച റാലി തൊടുപുഴ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി ഫ്‌ലാഗ് ഓഫ് ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, സോക്കര്‍ ഫുട്‌ബോള്‍ സ്‌കൂള്‍, സൈക്ലിംഗ് അസോസിയേഷന്‍ എന്നിവിടങ്ങളിലെ 50 ഓളം കുട്ടികളാണ് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്. മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്നാരംഭിച്ച റാലി തൊടുപുഴ ടൗണ്‍ ചുറ്റി തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് അവസാനിച്ചത്. ഇടുക്കി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ബെന്നി ജോസഫ്, വിവിധ വകുപ്പുകളിലെ പ്രധിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഭക്ഷ്യസുരക്ഷയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 1 മുതല്‍ 7 വരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് നടത്തിവരുന്നത്. ഇന്ന് (7.3.19) രാവിലെ 10നു തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ മുട്ടം ഗവണ്മെന്റ് നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും അരങ്ങേറും.