കെയര്‍ ഹോം പദ്ധതി പ്രകാരം പണി പൂര്‍ത്തികരിച്ചിട്ടുള്ള വീടുകളുടെ താക്കോല്‍ ദാനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയും  ഇടുക്കി ഡെപ്യൂട്ടി  രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്തയും ചേര്‍ന്ന് താന്നിക്കണ്ടം സ്വദേശിയായ  പുതുമത്തറ  ജഗദപ്പന് നല്‍കി നിര്‍വഹിച്ചു. ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. പ്രളയ പുനര്‍ നിര്‍മാണത്തില്‍ സഹകരണ വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
7 ഭവനങ്ങളുടെ താക്കോലാണ്   ആദ്യ ഘട്ടത്തില്‍  നല്‍കുന്നത്. താന്നിക്കണ്ടം സ്വദേശികളായ  പുതുമത്തറ  ജഗദപ്പന്‍, അമ്പാട്ട് പോള്‍ ജോണ്‍സന്‍ എന്നിവര്‍ക്കും ചെറുതോണി ഗാന്ധിനഗര്‍ സ്വദേശികളായ തട്ടാരുപറമ്പില്‍ സിന്ധു മനോജ്, ഓലിക്കല്‍ രതീഷ് കുഞ്ഞ് എന്നിവര്‍ക്കും മുളകുവള്ളി സ്വദേശി മാടവന ഷീബ ബിജു, വാഴത്തോപ് സ്വദേശി കിഴക്കേപറമ്പില്‍ ഷാന്റി ജോണ്‍സന്‍, മഞ്ഞപ്പാറ സ്വദേശി മാടവന ക്ലമന്റ് എം സി എന്നിവര്‍ക്കുമാണ് താക്കോല്‍ കൈമാറിയത്.

ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ സി.വി വര്‍ഗീസ്, ഡി.ടി.പി.സി സെക്രട്ടറി ജയന്‍ പി വിജയന്‍, വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ ത്രേസ്യാമ്മ,  വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രഭാ തങ്കച്ചന്‍, വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍,  ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.