സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജൂൺ 27-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച വരണാധികാരികളേയും/ അസിസ്റ്റന്റ് വരണാധികാരികളേയും ക്രമസമാധാനപാലനം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് മറ്റ് ഉദ്യോഗസ്ഥരേയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുംവരെ സ്ഥലംമാറ്റാൻ പാടില്ലെന്ന് സർക്കാർ ഉത്തരവായി. ഏതെങ്കിലും സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റേണ്ടതുണ്ടെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.