കാലവര്‍ഷ കെടുതികൾ നേരിടുന്നതിന്റെ ഭാഗമായി താലൂക്കുകളിൽ കൺട്രോൾ റൂം ആരംഭിച്ചു. കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് പുറമേയാണിത്.  1077  ആണ് കളക്ടറേറ്റിലെ കൺട്രോൾ റൂം നമ്പർ.താമരശേരി താലൂക്കില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 0495 2223088 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഇവിടെ ജീവനക്കാരെ നിയമിച്ചതായി തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കട്ടിപ്പാറയിലും കണ്ണപ്പന്‍കുണ്ടിലും ഉരുള്‍പൊട്ടലും കൃഷിനാശവും വിവിധയിടങ്ങളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ താലൂക്കിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നാല്‍ റൂം സൗകര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും ഇവയുടെ താക്കോല്‍ കൈവശം വെക്കാനും, ജെസിബി അടക്കമുള്ള യന്ത്ര സൗകര്യങ്ങള്‍ പെട്ടന്ന് തന്നെ ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാനും നിര്‍ദ്ദേശിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു.

കടല്‍ക്ഷോഭ ഭീഷണിയെ തുടര്‍ന്ന് കടലുണ്ടിയില്‍ നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാലവര്‍ഷക്കെടുതി നേരിടാന്‍ കോഴിക്കോട് താലൂക്കില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍ : 04952372966 കാലവർഷക്കെടുതികൾ നേരിടുന്നതിന്റെ ഭാഗമായി വടകര താലൂക്കിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ കൺട്രോൾ റൂം ആരംഭിച്ചു. 04962522361 ആണ്  കൺട്രോൾ റൂം നമ്പർ . 2 സീനിയർ ക്ലർക്ക്മാരും ഒരു വാഹനവും സദാ സന്നദ്ധമായിട്ടുണ്ടെന്ന് വടകര തഹസിൽദാർ ടി വി രഞ്ജിത്ത് അറിയിച്ചു.കൊയിലാണ്ടി താലൂക്കിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചുവെന്ന് തഹസിൽദാർ ഇൻചാർജ് രേഖ എം അറിയിച്ചു.  ചെങ്ങോട്ടുകാവ് വില്ലേജിൽ വളപ്പിൽ മൂന്ന്  കുടിക്കൽ ബീച്ച് പരിസരത്ത് കടലാക്രമണം നേരിട്ടു ബസ് സ്റ്റോപ്പ് പൂർണമായി തകർന്നു.  കൺട്രോൾ റൂം നമ്പർ 0496-2620235.