വെളളമുണ്ട പബ്ലിക് ലൈബ്രറിയിൽ പ്രതിഭ സംഗമവും ഗുരുസ്മൃതിയും നടത്തി. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. റിട്ട. പ്രിൻസിപ്പൽ എം. ചന്ദ്രൻ ഗ്രന്ഥശാലയുടെ ആദ്യകാല പ്രവർത്തകനും എ.യു.പി സ്‌കൂൾ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ എം. കൃഷ്ണൻ നമ്പ്യാർ അനുസ്മരണം നടത്തി. കൃഷ്ണൻ നമ്പ്യാരുട ഫോട്ടോ അനാഛാദനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ 31 വിദ്യാർഥികളെ ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എം. ബാലഗോപാലൻ ആദരിച്ചു. സംസ്ഥാന സ്‌പോർടസ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ. റഫീഖിനെ ചടങ്ങിൽ ആദരിച്ചു. സക്കീന കുടുവ, വി.കെ ശശിധരൻ, എ. ജോണി, ടി.എം കമർലൈല, ആർ. സുന്ദരേശൻ, വി. ശങ്കരൻ നമ്പ്യാർ, പി.ജെ ആന്റണി, രഞ്ജിത്ത് മാനിയിൽ, എം. മണികണ്ഠൻ, പി.പി ശാന്തകുമാരി, മിഥുൻ മുണ്ടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.