സുൽത്താൻ ബത്തേരി നഗരസഭ 2018-19 വാർഷിക പദ്ധതിയിൽ ഏഴുലക്ഷം രൂപ വകയിരുത്തി 27-ാം ഡിവിഷനിൽ നിർമ്മിച്ച ചെട്ടിമൂല കുടിവെള്ള പദ്ധതി നഗരസഭ ചെയർമാൻ ടി.എൽ സാബു ഉദ്ഘാടനം ചെയ്തു. 25 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഡിവിഷൻ കൗൺസിലർ ലീല പാൽപ്പാത്ത് അദ്ധ്യക്ഷത വഹിച്ചു. ജോസ് പാലക്കാടൻ, പ്രതീഷ് കൊച്ചുപുരക്കൽ, അബ്രഹാം കളപ്പുരക്കൽ എന്നിവർ സംസാരിച്ചു.