1997 നവംബർ ഒന്നിന് മുമ്പ് വിരമിച്ച ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള അധ്യാപകർക്ക് യു.ജി.സി സ്‌കീം പെൻഷൻ അനുവദിച്ച് ഉത്തരവായി. 2015 ഏപ്രിൽ ഒന്നുമുതലുള്ള കുടിശ്ശിക ആനുകൂല്യത്തിന് ഇവർ അർഹരായിരിക്കും.
പത്താം ശമ്പള പരിഷ്‌കരണ നിർദേശപ്രകാരം  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ 1990 ഏപ്രിൽ ഒന്നിന് മുമ്പ് വിരമിച്ച അധ്യാപകർക്കും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ 1986 ജനുവരി ഒന്നിന് മുമ്പ് വിരമിച്ച അധ്യാപകർക്കും യു.ജി.സി സ്‌കീം പെൻഷൻ നേരത്തെ അനുവദിച്ചിരുന്നു.