അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച കിഴുപറമ്പ് പഞ്ചായത്തിലെ കുനിയില്‍ പ്രദേശത്ത് ജനകീയ മനുഷ്യച്ചങ്ങല തീര്‍ത്തു.
സഹപാഠികള്‍ പോലും മയക്കുമരുന്നിന്റെ കെണിയില്‍ അറിഞ്ഞും അറിയാതെയും അകപ്പെടുന്ന സാഹചര്യത്തിലാണ് എന്‍.എസ്.എസ് വോളന്റീര്‍മാര്‍ ലഹരി വിപത്തിനെതിരെ പുതുതലമുറ എന്ന ആശയം ഉയര്‍ത്തിപിടിച്ചത്. വീടുകള്‍, വ്യാപാരസ്ഥാപങ്ങള്‍, വ്യക്തികള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയും കണ്ടും വിദ്യാര്‍ത്ഥികള്‍ മാരക മയക്കു മരുന്നുകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നു. ക്‌ളാസുകള്‍, ലഘുലേഖ വിതരണം, സെമിനാറുകള്‍ എന്നിവക്കെല്ലാം വിദ്യാര്‍ത്ഥികളാണ് നേതൃതംനല്‍കുന്നത്. ലഹരി ഉപയോഗം ഗ്രാമങ്ങളില്‍ ഏറെ വര്‍ധിച്ചിട്ടുണ്ടെന്ന തിരിച്ചറിവില്‍ കിഴുപറമ്പ് പഞ്ചായത്തിലെ രാഷ്ട്രീയ മതസാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ കൂടി കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കിഴുപറമ്പ് പഞ്ചായത്ത് ലഹരി വിരുദ്ധജനകീയ കമ്മറ്റി കൂടി രംഗത്തെത്തിയതോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയമായി. സുല്ലമുസ്സലാം ഓറിയെന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടികളും നാട്ടുകാരും ചേര്‍ന്ന് സൃഷ്ട്ടിച്ച മനുഷ്യ ചങ്ങല ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി. കുനിയില്‍ അങ്ങാടിയില്‍ നടന്ന മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന നൂറുകണക്കിന് ജനങ്ങള്‍ക്ക് മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ സി. സുനു ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു.
ചിത്രരചനയിലൂടെ ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തി ജനശ്രദ്ധനേടിയ മഹേഷ് ചിത്രവര്‍ണത്തിന്റെ ചിത്രപ്രദര്‍ശനം കാണികള്‍ക്കു കൗതുകം പകര്‍ന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. ടി. മുനീബ്‌റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാക്ഷരത അവാര്‍ഡ് ജേതാവ് ആലുംകണ്ടി കദീശുമ്മ, കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. കമ്മദ്കുട്ടിഹാജി, വൈസ്പ്രസിഡന്റ റൈഹാനബേബി, എടക്കര ഹമീദ്, കെ.സി.എ ശുകൂര്‍, മുനീര്‍ വാലില്ലാപുഴ, പ്രൊഫസര്‍ കെഎ നാസര്‍, നജീബ് കരങ്ങാടന്‍, റഹ്മാന്‍ പള്ളിപ്പറമ്പന്‍, ശിഹാബുദ്ധീന്‍ അന്‍വാരി, അബുവേങ്ങമണ്ണില്‍ എന്നിവര്‍ ആശംസകള്‍നേര്‍ന്നു. അമ്മാര്‍ കിഴുപറമ്പ് സ്വാഗതവും എന്‍.എസ് എസ് പ്രോഗ്രാം കണ്‍വീനര്‍ റനീം സുഹൂദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് വേണ്ടി നടത്തിയ അറിവരങ്ങു ക്വിസ് മത്സരം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രെട്ടറി വി.പി. അസൈനാര്‍ ഉദ്ഘാടനം ചയ്തു വന്‍ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രേദ്ധേയമായ ക്വിസ്മത്സരം സി.മുഹമ്മദ് അസ്ലം അരീക്കോട്, അയൂബ്.എംപി എന്നിവര്‍ നിയന്ത്രിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച പ്രദേശത്തെ 60 വീടുകളില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.