കൊച്ചി: വെളിച്ചം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ .സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്. ശർമ എം. എൽ.എയാണ് വൈപ്പിൻ നിയോജക മണ്ഡലത്തിൽ വെളിച്ചം പദ്ധതി നടപ്പിലാക്കുന്നത്.

ഞാറക്കൽ മാഞ്ഞൂരാന്‍സ് ഹാളിൽ നടന്ന വെളിച്ചം പ്രതിഭാസംഗമത്തിൽ വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സി.ബി.എസ്.സി സ്കൂളുകളിൽ നിന്നും എസ്.എസ്.എൽ .സി പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, 9 വിഷയങ്ങളിൽ എ പ്ലസ് നേടിയവരെയും, പ്ലസ് ടു പരീക്ഷയി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, 5 വിഷയങ്ങളിൽ എ പ്ലസ് നേടിയവരെയുമാണ് പുരസ്കാരങ്ങള്‍
നൽകി അനുമോദിച്ചത്. 273 വിദ്യാര്‍ത്ഥികളാണ് മികച്ച വിജയം നേടി സമ്മാനര്‍ഹരായത്.

വെളിച്ചം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി തുടര്‍ച്ചയായി എട്ടാമത്തെ വര്‍ഷമാണ് എസ്.എസ്.എൽ .സി,പ്ലസ് ടു പരീക്ഷകളി മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നത്.

എസ്.ശര്‍മ്മ എംഎ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെളിച്ചം പദ്ധതിയുടെ ഭാഗമായ പ്രഭാതഭക്ഷണ പദ്ധതിയായ അമൃതം,പ്രത്യാശ കൗണ്‍സിലിങ്ങ് പദ്ധതി എന്നിവ ഈ അദ്ധ്യയനവര്‍ഷവും തുടരും. ഓരോ വര്‍ഷവും മികച്ച വിജയം നേടുന്ന വിദ്യാര്‍തഥികളുടെ എണ്ണം ക്രമാനുഗതം വര്‍ദ്ധിക്കുന്നത് ഏറെ പ്രചോദനം നൽകുന്നതായും സംസ്ഥാന ശരാശരിക്കൊപ്പം വൈപ്പിന്‍ മണ്ഡലത്തിലെ വിജയ ശരാശരി ഉയര്‍ന്നുവരുന്നതിൽ അഭിമാനമുണ്ടെന്നും എംഎൽഎ പറഞ്ഞു.
വെളിച്ചം വൈസ് ചെയര്‍മാന്‍ സിപ്പി പള്ളിപ്പുറം, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണ ഡി.പി.ഐയും എസ്.എസ്.എയുടെ അഡീഷണ പ്രോജക്ട് ഡയറക്ടറുമായ എന്‍.കെ.സന്തോഷ്, വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടറും പരീക്ഷാ ഭവന്‍ ജോയിന്‍റ് കമ്മീഷണറുമായ എം.കെ.ഷൈന്‍മോന്‍,ത്രിതല പഞ്ചായത്ത് പ്രതിനിധികളായ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍, കുഴിപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ്, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഷിബു, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന്‍, വെളിച്ചം കൗണ്‍സിൽ അംഗങ്ങളായ ദേവരാജന്‍ മാസ്റ്റര്‍, കെ.കെ.ഗോപി മാസ്റ്റര്‍ ബിന്ദു ഗോപി നന്ദി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ കാപ്ഷൻ : വെളിച്ചം പ്രതിഭാ സംഗമത്തിൽ എസ്.ശർമ എം.എൽ.എ സംസാരിക്കുന്നു