കാക്കനാട്: അഥിതി തൊഴിലാളികൾക്കിടയിൽ നിപ വൈറസിനെ കുറിച്ച് ബോധവത്കരണം നൽകുന്നതിന്റെെ ഭാഗമായി തൊഴിൽ ഉടമകൾക്കും കരാറുകാർക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിൽ നിപ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ലേബർ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചത്.

നിപ വൈറസ് എങ്ങനെ സ്ഥിരീകരിക്കാം, നിപ ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ തുടങ്ങി നിപയുമായി ബന്ധപ്പെട്ട് അഥിതി തൊഴിലാളികൾ മനസിലാക്കേണ്ട മുൻകരുതലുകൾ ക്ലാസിൽ പ്രതിബാധിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർ ആൽവിൻ ആൻറണി ക്ലാസുകൾ നയിച്ചു. അഥിതി തൊഴിലാളികളുടെ മാതൃഭാഷയിലും ക്ലാസിൽ കാര്യങ്ങൾ വിശദീകരിച്ചു. നിലവിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഥിതി തൊഴിലാളികളുടെ ഭാഷയിൽ തയ്യാറാക്കിയ ശബ്ദ സന്ദേശവും, വീഡിയോകളും തൊഴിലിടങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ വച്ച് നടത്തിയ ബോധവൽക്കരണ പരിപാടിയിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ഡെപ്യൂട്ടി ലേബർ ഓഫീസർ കേശവൻ, സീനിയർ ക്ലർക്ക് ജി കൃഷ്ണപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: അഥിതി തൊഴിലാളി ഉടമകൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ മെഡിക്കൽ കോളേജ് ഡോക്ടർ ആൽവിൻ ആൻറണി ക്ലാസ്സുകൾ നയിക്കുന്നു.

അഥിതി തൊഴിലാളി ഉടമകൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള സംസാരിക്കുന്നു.