സുൽത്താൻ ബത്തേരി നഗരസഭയിൽ ‘അരങ്ങ് 2019’ കുടുംബശ്രീ സിഡിഎസ് വാർഷികം ആഘോഷിച്ചു. രണ്ടു ദിവസങ്ങളിലായി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ ടി.എൽ സാബു ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 35 ഡിവിഷനുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ജിഷ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ പി.കെ സുമതി, എൽസി പൗലോസ്, കൗൺസിലർമാരായ ടിന്റു രാജൻ, ബിന്ദു സുധീർ ബാബു, വി.പി ജോസ്, റിനു ജോൺ, ശാന്ത ഗോപാലൻ, സി ഡി എസ് ചെയർപേഴ്‌സൺ നീതു മനോജ്, ഷീബ ചാക്കോ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ലിജി ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.