കോലഞ്ചേരി: ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി ഹൈപ്പറ്റൈറ്റിസ് ബി, നിപ രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ബ്യൂട്ടി ആൻഡ് സലൂൺ ജീവനക്കാർക്കാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. കോലഞ്ചേരി സി എച്ച് സി യിലെ ഡോക്ടർ വിനോദ് പൗലോസ് ക്ലാസുകൾ നയിച്ചു. ഹൈപ്പറ്റൈറ്റിസ് ബി, നിപ എന്നീ രോഗങ്ങളുടെ ലക്ഷണങ്ങൾ, രോഗം വരാനുള്ള സാഹചര്യങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെല്ലാം ക്ലാസിൽ വിശദീകരിച്ചു.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനീഷ് പുല്യാട്ടേൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീന കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എൻ രാജൻ, ബ്ലോക്ക് മെമ്പർ കെ പി വിനോദ് കുമാർ, ജോയിൻ ബിഡിഒ കെ യു സാറാമ്മ, എച്ച് എസ് അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ: വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് പ്രസിഡണ്ട് ഗൗരി വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു.

ഡോക്ടർ വിനോദ് പൗലോസ് ബോധവൽക്കരണ ക്ലാസ് നടത്തുന്നു