സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിൽ പ്ലസ് വൺ പ്രവേശനത്തിന് ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുന്നതിനുളള സമയം ദീർഘിപ്പിച്ചു. പിഴകൂടാതെ ജൂലൈ ആറ് വരെയും 60/- രൂപ പിഴയോടെ 15 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷന് www.scolekerala.org വെബ്‌സൈറ്റ് സന്ദർശിക്കുക, രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുളള അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാകേന്ദ്രങ്ങളിലോ സ്‌കോളിന്റെ സംസ്ഥാന ഓഫീസിലോ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. ഫോൺ: 0471-2342950, 2342271, 2342369