വാഴക്കുളം: തെക്കേ വാഴക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു. വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ടീച്ചർ ഉദ്ഘാടനം ചെയ്തു.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എവിറ്റി നാച്ചുറൽ നൽകുന്ന ക്യാഷ് അവാർഡും വിതരണം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നുള്ള പുരസ്കാരം സജന മൊയ്തീൻ കുഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി .

അസ്നിഫ പി.കെ, മുഹമ്മദ് സുഹൈൽ, റാഹിബ് എം.ആർ., ആദർശ് എം.എം, ബ്ലസിൻ പി.ജി, അഞ്ജന മണികണ്ഠൻ, അഭിരാമി രാജ്, യദുൻ കൃഷ്ണൻ എ.കെ, എൽദോ ജോർജ്, അസ്ന പി.ബി, സാന്ദ്ര ബിനോയ് തുടങ്ങിയവരാണ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ . പരിപാടിയോട് അനുബന്ധിച്ച് വാഴക്കുളം ഗവൺമെൻറ് എൽ.പി. സ്കൂളിന് എവിറ്റി നാച്ചുറൽ നൽകുന്ന ഫർണീച്ചർ വിതരണവും നടത്തി.

ചടങ്ങിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചർ, പ്രധാനധ്യാപിക ലിസ്സി പൗലോസ്, പ്രിൻസിപ്പാൾ ആനി മാത്യു, വാർഡ് മെമ്പർ ശ്രീദേവി രമേശ് തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചറിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങുന്നു.

തെക്കേ വാഴക്കുളം ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നൽകിയ അനുമോദന ചടങ്ങ്