കേരള സർക്കാറിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്ക് ജൂൺ 24ന് കിക്മ ക്യാമ്പസിൽ രാവിലെ 10 മണി മുതൽ അഡ്മിഷൻ നടക്കും.  സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പുകൾ ലഭ്യക്കും.  അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.  കൂടുതൽ വിവരങ്ങൾക്ക്: www.kicmakerala.in. ഫോൺ: 8547618290, 9995302006.