കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള    എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 27 ന്  രാവിലെ 10.30 ന് സ്വകാര്യ മേഖലയിലെ 33 ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള 30 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാനേജര്‍ തസ്തികയിലേക്കും (നാല് ഒഴിവ്) പ്ലസ്ടുവും 30  വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാനേജര്‍ ട്രെയിനി (അഞ്ച് ഒഴിവ്) തസ്തികയിലേക്കും അഭിമുഖത്തിന് ഹാജരാകാം. പ്ലസ്ടു/ഡിഗ്രിയും സെയില്‍സ് രംഗത്ത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള പുരുഷന്‍മാര്‍ക്ക് സെയില്‍സ് ഓഫീസര്‍ ട്രെയിനി തസ്തികയിലേക്കും.പ്ലസ്ടു/ഡിഗ്രിയും ഓട്ടോമൊബൈല്‍ സെയില്‍സ് രംഗത്ത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള പുരുഷന്‍മാര്‍ക്ക് ടീം ലീഡര്‍ തസ്തികയിലേക്കും അഭിമുഖത്തിന് ഹാജരാകാം. 20 ഒഴിവുള്ള സെയില്‍സ് ഓഫീസര്‍ ട്രെയിനി,  നാല് ഒഴിവുള്ള ടീം ലീഡര്‍ എന്നീ തസ്തികകളിലേക്കുള്ള പ്രായപരിധി 25 നും 35 നും മധ്യേയാണ്. സെയില്‍സ് ഓഫീസര്‍ ട്രെയിനി തസ്തികയിലേക്ക് ഇപ്പോള്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. എംപ്‌ളോയബിലിറ്റി സെന്ററില്‍ ആജീവനാന്ത രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക്  അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടത്തി അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍9207155700/04994297470