കൊച്ചി: റീബിൽഡ് കേരള അപ്പീൽ നൽകാത്തവർക്ക് ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ പേരുൾപ്പെട്ട റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, പ്രളയം മൂലം ഉണ്ടായ നാശനഷ്ടം കാണിക്കുന്ന ഒന്നോ രണ്ടോ ഫോട്ടോകൾ എന്നിവ സമർപ്പിക്കേണ്ടതാണ്.

പതിനായിരം രൂപ അടിയന്തര ധന സഹായം ലഭിച്ചിട്ടുള്ളവർ, റീബിൽഡ് കേരള ലിസ്റ്റിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ലാത്തവർ, 0-15%, 16-29% കാറ്റഗറിയിൽപ്പെട്ട ഇതുവരെ അപ്പീൽ സമർപ്പിക്കാത്തവർ എന്നിവർക്ക് മാത്രമേ അപ്പീൽ സമർപ്പിക്കാൻ കഴിയുകയുള്ളൂ.

ജൂൺ 30 വൈകിട്ട് അഞ്ച് മണിവരെ അപ്പീലുകൾ സ്വീകരിക്കുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. പ്രത്യേക അപേക്ഷ ഫോം പറവൂർ നഗരസഭയുടെ എഞ്ചിനീയറിംഗ് വിംഗിലെ സ്പെഷ്യൽ കൗണ്ടറിൽ നിന്നും ലഭ്യമാണ്.