പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ഇഞ്ചിവിള ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പണികഴിപ്പിച്ച കുട്ടികളുടെ പാര്‍ക്ക് തുറന്നുകൊടുത്തു.  സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. സെയ്ദലി, ബ്ലോക്ക് മെമ്പര്‍ വൈ. സതീഷ്, ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍, ബ്ലോക്ക് മെമ്പര്‍മാര്‍, എ.ഇ.ഒ, ബി.പി.ഒ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം. ഗ്ലോറിസ്റ്റെല്ല, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.