ആരോഗ്യരംഗത്ത് കേരളം ഗ്രാഫുയർത്തി: മന്ത്രി എ.സി.മൊയ്തീൻ

നിപയെ ശക്തിയായി പ്രതിരോധിക്കാൻ കഴിഞ്ഞതിലൂടെ ആരോഗ്യരംഗത്ത് ലോകത്തിനുമുന്നിൽ കേരളം ഗ്രാഫുയർത്തിയതായി തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങളുടെ അംഗീകാരമായി നൽകുന്ന 2017-18 ലെ ആർദ്ര കേരളം പുരസ്‌കാരവിതരണച്ചടങ്ങ്  നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടാൻ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവർത്തിക്കും.  രോഗപ്രതിരോധപ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനൊപ്പം നിന്ന് ലക്ഷ്യബോധത്തോടെയുള്ള മാതൃകാപരമായ പ്രവർത്തനമാണ് തദ്ദേശസ്ഥാപനങ്ങൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. നിപ വൈറസ് ബാധ സമയത്തും പ്രളയസമയത്തും ഈ കൂട്ടായ്മ നമ്മൾ കണ്ടതാണ്. രോഗപ്രതിരോധ രംഗത്തും ആശുപത്രികളിൽ പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിലും ഈ വകുപ്പുകൾ ചേർന്ന് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യസംവിധാനം ഏറ്റവും മികവുറ്റതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഫലമായി പൊതുജനാരോഗ്യസംവിധാനങ്ങളെ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നതായി കണക്കുകൾ തെളിയിക്കുന്നു. ആർദ്രം പദ്ധതി കേരളത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ വലിയ ഇടപെടലുകളാണ് സർക്കാർ നടത്തിയത്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കു കീഴിലും മുൻസിപ്പാലിറ്റി, കോർപറേഷന്റെ കീഴിലുമുള്ള ആശുപത്രികളിൽ വലിയ വികസനപ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.

ദേശീയാരോഗ്യദൗത്യം സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത സ്വാഗതമാശംസിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, ഐ.എസ്.എം. ഡയറക്ടർ ഡോ. പ്രിയ കെ.എസ്., ഹോമിയോപ്പതി ഡയറക്ടർ ഡോ. കെ. ജമുന, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ്, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ. തുളസി ടീച്ചർ എന്നിവരും പങ്കെടുത്തു.
മന്ത്രി എ.സി. മൊയ്തീൻ അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ കൊല്ലം, കോർപ്പറേഷൻ വിഭാഗത്തിൽ കൊല്ലം കോർപ്പറേഷൻ, മുനിസിപ്പാലിറ്റി വിഭാഗത്തിൽ കട്ടപ്പന, ഇടുക്കി ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ നീലേശ്വരം, കാസർകോട്് ജില്ല, ഗ്രാമ പഞ്ചായത്ത് വിഭാഗത്തിൽ കിളിമാനൂർ, തിരുവനന്തപുരം ജില്ല എന്നിവ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി. 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ കോഴിക്കോട്, കോർപ്പറേഷൻ വിഭാഗത്തിൽ തൃശൂർ, മുനിസിപ്പാലിറ്റി വിഭാഗത്തിൽ അങ്കമാലി, എറണാകുളം ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ റാന്നി, പത്തനംതിട്ട, ജില്ല ഗ്രാമ പഞ്ചായത്ത് വിഭാഗത്തിൽ മുത്തോലി, കോട്ടയം ജില്ല എന്നിവ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി.
ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ മലപ്പുറം, മുനിസിപ്പാലിറ്റി വിഭാഗത്തിൽ കൂത്താട്ടുകുളം, എറണാകുളം ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ ശ്രീകൃഷ്ണപുരം, പാലക്കാട് ജില്ല, ഗ്രാമ പഞ്ചായത്ത് വിഭാഗത്തിൽ ആലപ്പാട്, കൊല്ലം ജില്ല എന്നിവ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി.
സംസ്ഥാനതല അവാർഡ് – ഒന്നാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – കൊല്ലം (10 ലക്ഷം രൂപ)
2. കോർപ്പറേഷൻ – കൊല്ലം കോർപ്പറേഷൻ ( 10 ലക്ഷം)
3. മുനിസിപ്പാലിറ്റി – കട്ടപ്പന, ഇടുക്കി ജില്ല (10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – നീലേശ്വരം, കാസർഗോഡ് ജില്ല (10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – കിളിമാനൂർ, തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)
സംസ്ഥാനതല അവാർഡ് – രണ്ടാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – കോഴിക്കോട് (5 ലക്ഷം രൂപ)
2. കോർപ്പറേഷൻ – തൃശ്ശൂർ ( 5 ലക്ഷം)
3. മുനിസിപ്പാലിറ്റി – അങ്കമാലി, എറണാകുളം ജില്ല (5 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – റാന്നി, പത്തനംതിട്ട ജില്ല ( 5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – മുത്തോലി, കോട്ടയം ജില്ല (7 ലക്ഷം രൂപ)
സംസ്ഥാനതല അവാർഡ് – മൂന്നാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – മലപ്പുറം (3 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി – കൂത്താട്ടുകുളം , എറണാകുളം ജില്ല (3 ലക്ഷം രൂപ)
3. ബ്ലോക്ക് പഞ്ചായത്ത് – ശ്രീകൃഷ്ണപുരം, പാലക്കാട് ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് – ആലപ്പാട്, കൊല്ലം ജില്ല (6 ലക്ഷം രൂപ)
ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാർഡ്
തിരുവനന്തപുരം
ഒന്നാം സ്ഥാനം പള്ളിച്ചൽ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പൂവച്ചൽ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ഒറ്റൂർ (2 ലക്ഷം രൂപ)
കൊല്ലം
ഒന്നാം സ്ഥാനം ക്ലാപ്പന (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം അഞ്ചൽ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പൂയപ്പള്ളി (2 ലക്ഷം രൂപ)
പത്തനംതിട്ട
ഒന്നാം സ്ഥാനം ചെന്നീർക്കര (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം നാരങ്ങാനം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം നാറാണമൂഴി (2 ലക്ഷം രൂപ)
ആലപ്പുഴ
ഒന്നാം സ്ഥാനം എടത്വാ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കടക്കരപ്പള്ളി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ചെറുതന (2 ലക്ഷം രൂപ)
കോട്ടയം
ഒന്നാം സ്ഥാനം മീനടം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കുറവിലങ്ങാട് (2 ലക്ഷം രൂപ)
ഇടുക്കി
ഒന്നാം സ്ഥാനം കുടയത്തൂർ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുട്ടം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ആലക്കോട് (2 ലക്ഷം രൂപ)
എറണാകുളം
ഒന്നാം സ്ഥാനം മണീട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ചോറ്റാനിക്കര (2 ലക്ഷം രൂപ)
ത്യശ്ശൂർ
ഒന്നാം സ്ഥാനം കാറളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം നാട്ടിക(3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മേലൂർ (2 ലക്ഷം രൂപ)
പാലക്കാട്
ഒന്നാം സ്ഥാനം കരിമ്പ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പല്ലശ്ശന (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ചാലിശ്ശേരി (2 ലക്ഷം രൂപ)
മലപ്പുറം
ഒന്നാം സ്ഥാനം എടക്കര (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തലക്കാട ്(3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കാളികാവ ്(2 ലക്ഷം രൂപ)
കോഴിക്കോട്
ഒന്നാം സ്ഥാനം കുരുവട്ടൂർ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മേപ്പയ്യൂർ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം അഴിയൂർ (2 ലക്ഷം രൂപ)
വയനാട്
ഒന്നാം സ്ഥാനം കണിയാമ്പറ്റ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തൊണ്ടർനാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മുപ്പൈനാട് (2 ലക്ഷം രൂപ)
കണ്ണൂർ
ഒന്നാം സ്ഥാനം കേളകം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കൊളച്ചേരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മൊകേരി (2 ലക്ഷം രൂപ)
കാസർകോട്
ഒന്നാം സ്ഥാനം പൂല്ലൂർപെരിയ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കളളാർ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പനത്തടി (2 ലക്ഷം രൂപ)