എൻ.സി.സിയിൽ കരാർ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൂർവ്വ എൻ.സി.സി വനിത കേഡറ്റുകളെ  കേഡറ്റ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നു. ബിരുദവും എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റും നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചിനകം എൻ.സി.സി ഡയറക്ടറേറ്റ് (കെ&എൽ) സംസ്ഥാന വിഭാഗം, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്:  www.keralancc.org,  0471-2721278.