അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് സി സുരേഷ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എക്‌സൈസ് വകുപ്പ്, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവയില്‍ നിന്നായി 100 ഓളം പേര്‍ റാലിയില്‍ അണിനിരന്നു. കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ഷാജി എസ് രാജന്‍, എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ ഷാജി, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ രാജേഷ്, സിന്‍ഡിക്കേറ്റ് ബാങ്ക് കണ്ണൂര്‍ ചീഫ് മാനേജര്‍ എം ദിനേശന്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂര്‍ അസിസ്റ്റന്റ് മാനേജര്‍ പി പി പ്രഗീത് തുടങ്ങിയവര്‍ പങ്കെടുത്തു.