നെയ്യാർഡാമിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ (കിക്മ) ബിസിനസ് സ്‌കൂളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ (ഫിനാൻസ് & അക്കൗണ്ടിംഗ്) താത്കാലിക നിയമനം നടത്തുന്നു. ജൂലൈ രണ്ടിന് രാവിലെ പത്തിന് കിക്മ ക്യാമ്പസിൽ ഇന്റർവ്യൂ നടക്കും. കുറഞ്ഞത് 50 ശതമാനം മാർക്കോടു കൂടിയ ബി.കോം/എം.കോം ഡിഗ്രിയും (ഫിനാൻഷ്യൽ മാനേജ്‌മെന്റ്/ അക്കൗണ്ടൻസി/ കോസ്റ്റിംഗ് സ്‌പെഷ്യലൈസേഷൻ), കുറഞ്ഞത് 60 ശതമാനം മാർക്കോടെയുളള എം.ബി.എ ഡിഗ്രിയുമാണ് (ഫിനാൻഷ്യൽ മാനേജ്‌മെന്റ്) അടിസ്ഥാന യോഗ്യത. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പി.എച്ച്.ഡിയും മൂന്ന് വർഷത്തെ അധ്യാപന പരിചയവും അഭികാമ്യയോഗ്യതയായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kicmakerala.in സന്ദർശിക്കുക. ഫോൺ: 9995302006.