പ്രവാസി കമ്മീഷൻ സംസ്ഥാനത്തുടനീളം അദാലത്തുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ നാലിന് പത്തനംതിട്ട, അഞ്ചിന് തിരുവനന്തപുരം, 11ന് എറണാകുളം, ആഗസ്റ്റ് 13ന് കോഴിക്കോട്, 20ന് കണ്ണൂർ, 21ന് കാസർകോട് എന്നിവിടങ്ങളിൽ അദാലത്തുകൾ നടത്തും.
തിരുവനന്തപുരത്ത് തൈക്കാട് അതിഥി മന്ദിരത്തിൽ നടന്ന സിറ്റിംഗിൽ പ്രവാസികൾക്ക് ആധാർകാർഡ് ലഭിക്കുന്നതിനുണ്ടാകുന്ന കാലതാമസം പരമാവധി ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുവാൻ തീരുമാനിച്ചു.
ചെയർമാൻ ജസ്റ്റിസ് പി.ഡി. രാജനു പുറമെ അംഗങ്ങളായ ഡോ. ഷംഷീർ വയലിൽ, സുബൈർ കണ്ണൂർ, ബെന്യാമിൻ, ആസാദ് തിരൂർ, മെമ്പർ സെക്രട്ടറി നിസാർ എച്ച് എന്നിവർ പങ്കെടുത്തു.