ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഭിന്നലിംഗം, മൂന്നാം ലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗികരേഖകളിൽ ട്രാൻസ്‌ജെൻഡർ എന്ന പദം മാത്രം ഉപയോഗിക്കണമെന്നും സാമൂഹികനീതി വകുപ്പ് ഉത്തരവായി. ഭിന്നലിംഗം, മൂന്നാം ലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതും ഔദ്യോഗികരേഖകളിൽ ഉപയോഗിക്കുന്നതും  ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്