സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് സംവരണ (പട്ടികജാതി/പട്ടികവർഗ) വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ബിരുദവും, കെമാറ്റ്/സിമാറ്റ് പാസ്സായവർക്ക് അപേക്ഷിക്കാം. സർക്കാർ നിബന്ധന പ്രകാരമുള്ള ഫീസ് സൗജന്യവും ആനുകൂല്യങ്ങളും ലഭിക്കും. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org സന്ദർശിക്കുക. ഫോൺ:9446529467/0471-2327707.