* ടൂര്‍ഫെഡിന്റെ പുതിയ ഒരുദിന യാത്ര പാക്കേജുകള്‍ മന്ത്രി പ്രകാശനം ചെയ്തു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ടൂര്‍ഫെഡ് വിനോദസഞ്ചാര മേഖലയിലെ അനന്തസാധ്യതകള്‍ മനസിലാക്കി സഞ്ചാരികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയാക്കാന്‍ പുതിയ യാത്ര പാക്കേജുകള്‍ സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്റെ രണ്ടു പുതിയ ഗ്രൂപ്പ് ടൂര്‍ പാക്കേജുകള്‍ ടൂര്‍ഫെഡ് ചെയര്‍മാന്‍ സി.അജയകുമാര്‍ ബഹു.സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. കൊച്ചി – ആഡംബര കപ്പല്‍ യാത്ര പാക്കേജും,  ജടായു-മണ്‍റോത്തുരുത് പാക്കേജും.

അറേബ്യന്‍ സീ പാക്കേജ്

രാവിലെ 6  മണിക്ക്  തിരുവനന്തപുരത്തു നിന്നും ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ പുറപ്പെട്ടു കൊച്ചിയില്‍ എത്തി ഗവണ്മെന്റ്  ഗസ്റ്റ്ഹൗസില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചതിനുശേഷം കേരളത്തിലെ ആദ്യത്തെ ആഡംബര വിനോദയാത്ര കപ്പലായ നെഫെര്‍റ്റിറ്റിയില്‍ 3 മണിക്കൂര്‍ കടല്‍യാത്ര. നൂതന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന കപ്പലില്‍ 200 പേര്‍ക്കുള്ള യാത്ര സൗകര്യം, സൗണ്ട് സിസ്റ്റം, ഡി.ജെ.മ്യൂസിക്, 3D തിയേറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, റ്റീ/ കോഫി & സ്നാക്സ്, AC റെസ്റ്റോറന്റ്, ബാര്‍, ഗൈഡ് സര്‍വീസ് മുതലായവയുണ്ട്. കടല്‍യാത്രയ്ക്കുശേഷം ഗവണ്മെന്റ്  ഗസ്റ്റ്ഹൗസില്‍ എത്തി ഉച്ചഭക്ഷണം, തുടര്‍ന്ന് കൊച്ചി നഗരകാഴ്ച്ചകള്‍ കണ്ട് ജനശതാബ്ദി ട്രെയിനില്‍ 9  മണിക്ക് തിരുവനന്തപുരത്തു തിരികെയെത്തുന്നു. ഭക്ഷണം സഹിതം ഒരാള്‍ക്ക് 3300 രൂപ. 500 രൂപ അഡ്വാന്‍സ് അടച്ചു ടൂര്‍ഫെഡില്‍ ബുക്ക് ചെയ്യാവുന്നതാണ്.

ജടായു-മണ്‍റോതുരുത്ത് പാക്കേജ്

ജടായു-മണ്‍റോതുരുത്ത് പാക്കേജ് രാവിലെ 6 മണിക്ക് AC ബസില്‍ പുറപ്പെട്ട് 8 മണിയോട് കൂടി മണ്‍റോതുരുത്തില്‍ എത്തി പ്രഭാതഭക്ഷണം.ശേഷം ഫാം ടൂറിസവുമായി ബന്ധപ്പെട്ട് മണ്‍റോതുരുത്തിലെ ഇടത്തോടുകളിലൂടെ 2 മണിക്കൂര്‍  ജലയാത്ര, അഷ്ടമുടി കായലിലെ ജങ്കാര്‍യാത്രയും കഴിഞ്ഞു വിഭവസമൃദ്ധമായ നാടന്‍ ഉച്ചയൂണ്. കരിമീന്‍ ഫ്രൈ,കൊഞ്ചു  റോസ്റ്റ്, ഫിഷ് കറി/ ഞണ്ടു കറി, കക്ക റോസ്റ്റ്, ചിക്കന്‍ കറി തുടങ്ങിയ വിഭവങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിഞ്ഞു മണ്‍റോതുരുത്ത് കാഴ്ചകള്‍ കണ്ട് ടീ & സ്നാക്സിനു ശേഷം അവിടെ നിന്നും ചടയമംഗലത്ത് എത്തി കേബിള്‍കാര്‍ വഴി ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പമായ ജടായുവിനെ കണ്ട് കള്‍ച്ചറല്‍ പ്രോഗ്രാമുകളില്‍ പങ്കെടുത്തു സണ്‍സെറ്റും കണ്ട്,ഡിന്നറും കഴിച്ച് 9 മണിക്ക് തിരികെ എത്തുന്നു. ഭക്ഷണം സഹിതം ഒരാള്‍ക്ക് 2500/-രൂപ. 35 പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ഈ പാക്കേജ് ക്രമീകരിച്ചിട്ടുള്ളത്. 500 രൂപ അടച്ചു ടൂര്‍ഫെഡില്‍ ബുക്ക് ചെയ്യാവുന്നതാണ്.

ടൂറിസം-  ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് ജനശ്രദ്ധ നേടിയ ടൂര്‍ഫെഡ് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വലിയ ഈവന്റുകള്‍ ഏറ്റെടുത്ത് നടത്തിവരുന്നു. ടൂറിസം മേഖലയിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശവും കൊടുത്തുകൊണ്ടിരിക്കുന്ന ടൂര്‍ഫെഡ് കേരളത്തിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്നതിനും പഴയകാല ഉത്സവാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും സായിഗ്രാമവുമായി ചേര്‍ന്നുള്ള ഫെസ്റ്റിവല്‍ പാക്കേജ്, മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട പാക്കേജ്, സംസ്ഥാനത്തെ  ആദ്യത്തെ വാക്‌സ് മ്യൂസിയം തിരുവനന്തപുരം ഈസ്റ്റ്ഫോര്‍ട്ടില്‍ സന്ദര്‍ശകര്‍ക്കായിട്ടു ഒരുങ്ങി വരുന്നു. ഈ സൗകര്യങ്ങള്‍ പരമാധി യാത്രസ്‌നേഹികള്‍ പ്രയോജനപ്പെടുത്തി ടൂര്‍ഫെഡിന്  മുന്‍കാലങ്ങളില്‍ നല്‍കിയ പ്രത്സാഹനവും സഹകരണവും തുടര്‍ന്നും ഉണ്ടാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാജി മാധവന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2724023/2314023 എന്ന നമ്പറില്‍ ബന്ധപ്പെടുക.