തിരുവനന്തപുരത്ത് മണ്ണന്തലയിലെ അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പ്രധാനകേന്ദ്രത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന ഫെല്ലോഷിപ്പ്  പരിശീലന കോഴ്‌സിന്റെ പ്രവേശനം ആരംഭിച്ചു. 2019-20 അധ്യയന വർഷത്തിൽ പത്താം ക്ലാസിൽ 75 ശതമാനം മാർക്ക് കണക്കിനും, സയൻസ് വിഷയങ്ങൾക്കും (എസ്.സി, എസ്.റ്റി & പി.ഡബ്ല്യു.ഡി -65 ശതമാനം മാർക്ക്) നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ജൂലൈ 12 മുതൽ 19 വരെ മണ്ണന്തലയിലുളള അക്കാഡമി ഓഫീസിൽ (അംബേദ്കർ ഭവൻ, മണ്ണന്തല) നേരിട്ടെത്തി 5,900 രൂപ ഫീസൊടുക്കി രജിസ്‌ട്രേഷൻ നടത്താം. പൊതുഅവധി ദിവസം ഒഴികെ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും ജൂലൈ 21 മുതൽ ഒക്‌ടോബർ 31 വരെയായിരിക്കും ക്ലാസുകൾ. രാവിലെ പത്ത് മുതൽ വൈകുന്നേരം മൂന്ന് വരെയാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് www.ccek.org, 0471-2313065, 2311654, 8281098864