മോട്ടോർവാഹന വകുപ്പിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിലൊന്നിൽ ബി.ഇ/ ബി.ടെക് ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എ/ പി.ജി.ഡി.സി.എയുമാണ് അടിസ്ഥാന യോഗ്യത.  ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്/ ഐ.റ്റി മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം.  പ്രായം 01.01.2019ൽ 23നും 35നും മധ്യേ.  മാസശമ്പളം 20,000 രൂപ.  അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: www.mvd.kerala.gov.in.