കോതമംഗലം: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നേര്യമംഗലം ഡിവിഷനിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ആൻസി ബിനോയി ഏ.ജെ ഉലഹന്നാൻ, വർഗീസ് കൊമ്പനാൽ തുടങ്ങിയവർ പ്രസംഗിച്ചു. മുവാറ്റുപുഴ ജനറൽ ആസ്പത്രി ഫിസിഷ്യൻ ഡോ: വിവേക് സ്റ്റീഫൻ ക്ലാസ് നയിച്ചു. ക്യാമ്പിൽ അലോപ്പതി – ആയൂർവേദ- ഹോമിയോപതി വിഭാഗങ്ങൾ പങ്കെടുത്തു. നേത്ര – ചർമ്മ രോഗ വിഭാഗങ്ങളും രോഗികളെ പരിശോധിച്ചു. നാനൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ മരുന്നുകളും സൗജന്യമായി നൽകി.

ഫോട്ടോ അടിക്കുറിപ്പ്:

ജില്ലാ പഞ്ചായത്ത് നേര്യമംഗലത്ത് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി ഉദ്ഘാടനം ചെയ്യുന്നു.