പത്താംതരം തുല്യതാകോഴ്‌സ് പൂര്‍ത്തിയാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍   പഠിതാവായ രവീണയെ ജില്ലാ സാക്ഷരതാസമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്  പഠിതാവിന് ഉപഹാരം നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍ രാധിക, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്റ്റാന്റ്ിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ അഡ്വ.എ.പി ഉഷ, ജില്ലാകോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍, അസി.കോ-ഓര്‍ഡിനേറ്റര്‍ പി.വി ശാസ്തപ്രസാദ്, തുല്യത കോഴ്‌സ് കണ്‍വീനര്‍ കെ.വി.രാഘവന്‍ എന്നിവര്‍ പങ്കെടുത്തു. ട്രാന്‍സ്‌ജെന്‍ഡര്‍   പഠിതാക്കളുടെ ഈ വര്‍ഷത്തെ രജിസ്‌ട്രേന്റെ ഭാഗമായി പഠിതാവായ പാര്‍വതിക്ക് ഫോം നല്‍കി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് സഹിതം സൗജന്യമായി പത്താംതരം ഹയര്‍സെക്കന്ററി തുല്യതാ പഠനം പൂര്‍ത്തീയാക്കാന്‍ കഴിയും.