ഇടുക്കി ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട് 98 ലക്ഷം രുപ ചെലവഴിച്ച്  ഹിൽവ്യു പാർക്കിൽ നടത്തുന്ന നിര്‍മ്മാണ പ്രവർത്തനങ്ങൾ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു വിലയിരുത്തി.
നടപ്പാത നിർമാണം, ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ്, കോഫിഷോപ്പ്, റെയിന്‍ഷെല്‍ട്ടര്‍,  പുതിയ  ടോയ്ലറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. വാഴത്തോപ്പ് പഞ്ചായത്തുമായി സഹകരിച്ച് പണി പൂര്‍ത്തിയാക്കിയ അഡ്വഞ്ചര്‍  സിപ് ലൈന്‍, ബര്‍മ്മ ബ്രിഡ്ജ്, സ്കൈ സൈക്ളിംഗ് , ബഞ്ച് ട്രംപോളിന്‍ , ഗണ്‍ ഷൂട്ടിംഗ് എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഹില്‍വ്യൂ പാര്‍ക്കിന്‍റെ രണ്ടാംഘട്ട വികസന  പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പുതിയ  പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ മന്ത്രി ഡി.റ്റി.പി.സിക്ക് നിര്‍ദ്ദേശം നല്‍കി.  ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍,ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍. പി വിജയന്‍എന്നിവര്‍ മന്ത്രി യെ അനുഗമിച്ചു.