പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 24 ന്   പന്നി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ നേരിട്ടോ, 04912 815454 നമ്പറിലോ്  രജിസ്റ്റര്‍ ചെയ്യണം.

രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി അന്നേദിവസം രാവിലെ 10 ന് മുന്‍പ് മലമ്പുഴ മൃഗസംരക്ഷണ  പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.