ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്) പി.ജി.ഡി.സി.എ, അക്കൗണ്ടിങ്, അനിമേഷൻ ഉൾപ്പെടെ പി.എസ്.സി അംഗീകരിച്ച കമ്പ്യൂട്ടർ കോഴ്‌സുകൾ നടത്തുന്നതിന് നിലവിൽ ഫ്രാഞ്ചൈസി ഇല്ലാത്ത സ്ഥലങ്ങളിൽ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമിയുടെ പുതിയ ഫ്രാഞ്ചൈസി സെന്റർ ആരംഭിക്കുന്നതിന് അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 31വരെ നീട്ടി.

അപേക്ഷാ ഫോംwww.captmultimedia.com-ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471-2467728, 7012612567.