കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജൂൺ 22 മുതൽ ജൂലൈ ആറ് വരെ നീണ്ടു നിന്ന തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് പറവൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലും പറവൂർ നഗരസഭയിലും കൃഷിഭവനുകളുടെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭകളും നടത്തിയിരുന്നു. കാർഷിക അനുബന്ധ മേഖലകളിലെ പദ്ധതി വിശദീകരണത്തോടനുബന്ധിച്ച് ലഭിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിശദീകരിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായാണ് കർഷക സഭ സംഘടിപ്പിച്ചത്.

കാർഷിക ബോധവൽക്കരണ സെമിനാറും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രശ്മി ആസാദ്, ഷൈബ സജീവ്, ഹരി കണ്ടംമുറി, പഞ്ചായത്ത് പ്രസിഡന്റുമാർ, കാർഷിക അനുബന്ധ മേഖലയിലെ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു