പാലക്കാട്: ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. പ്രായപരിധി 18 – 36 വയസ്സ്. മറ്റു പിന്നോക്ക, പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യഥാക്രമം മൂന്ന്, അഞ്ച് വര്‍ഷം നിയമാനുസൃത വയസ്സിളവുണ്ടാവും.

എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, മലയാളം ടൈപ്പ്റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ. അല്ലെങ്കില്‍ തത്തുല്യം), ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിട്ടറ്റ് (കെ.ജി.റ്റി.ഇ.), കമ്പ്യൂട്ടര്‍ വേഡ് പ്രൊസസിംഗിനുളള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം എന്നിവയാണ് യോഗ്യത. പരമാവധി 179 ദിവസമാണ് നിയമന കാലാവധി. 2002 ജനുവരിക്ക് മുമ്പ് കെ.ജി.റ്റി.ഇ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (ലോവര്‍) യോഗ്യത നേടിയവര്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗിലോ തത്തുല്യ യോഗ്യതയോ തെളിയിക്കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

താത്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ്, പാലക്കാട് എന്ന വിലാസത്തില്‍ എത്തിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഓഗസ്റ്റ് 16 ന് രാവിലെ 11 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 21 ന് രാവിലെ 11 ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസറുടെ കാര്യാലയത്തില്‍ കൂടികാഴ്ച നടക്കും.