പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം നടത്തുന്നു.

ഒന്നാം ക്ലാസ് ബി.ടെക്, എം.ടെക് ബിരുദമാണ് യോഗ്യത.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് രണ്ടിനു രാവിലെ ഒൻപതിന് കോളേജിൽ എഴുത്തുപരീക്ഷയ്ക്കും ഇന്റർവ്യൂവിനും ഹാജരാകണം.  ഫോൺ: 0471-2343395, 2349232.