സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പും കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുളള ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് ഡെറാഡൂൺ, ഐ.എസ്.ആർ.ഒ എന്നിവയുടെ സഹകരണത്തോടെ വിദൂര പഠന സംവിധാനം വഴി സൗജന്യമായി നടത്തുന്ന ”ബേസിക്‌സ് ഓഫ് റിമോട്ട് സെൻസിംഗ് &  ഡിജിറ്റൽ ഇമേജ് അനാലിസിസ്” സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ URL:htpps://elearning.iirs.gov.in/edusatregistration/student -ൽ ഓൺലൈനായി ഈ മാസം 17നകം രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ലിങ്കിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സോയിൽ സർവേ ആന്റ് സോയിൽ കൺസർവേഷൻ, കേരള, എന്ന സ്റ്റഡി സെന്റർ സെലക്ട് ചെയ്ത് നൽകണം. കോഴ്‌സിന്റെ കാലാവധി ആഗസ്റ്റ് 19 മുതൽ നവംബർ 15 വരെ. ക്ലാസുകൾ ആഴ്ചയിൽ 4-5 ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ 5.30 വരെ.

യു.ജി/ പി.ജി വിദ്യാർഥികൾ/വിവിധ യൂണിവേഴ്‌സിറ്റി/ സ്ഥാപനങ്ങൾ/ കോളേജുകൾ/ കേന്ദ്ര/സംസ്ഥാന ഗവൺമെന്റ് വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, ഗവേഷകർ/താത്പര്യമുളള വ്യക്തികൾ എന്നിവർക്കും കോഴ്‌സിൽ പങ്കെടുക്കാം. ഫോൺ:0471-2339800, 9497012464. ഇമെയിൽ:soildirector@gmail.com.