സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. 60 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെ ഫീസടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ സ്‌കോളിന്റെ സംസ്ഥാന ഓഫീസിൽ എത്തിക്കണമെന്ന് വൈസ് ചെയർമാൻ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.