പൊതുജനങ്ങളുടെ റവന്യൂ സംബന്ധമായ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ചിറയിന്‍കീഴ് താലൂക്കില്‍ ജില്ലാ കളക്ടര്‍ കെ .ഗോപാലകൃഷ്ണന്‍ ക്യാമ്പ് സിറ്റിംഗ് നടത്തി.  ബി. സത്യന്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്.  ലഭിച്ച 35 പരാതികള്‍ എത്രയും വേഗം പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

പരാതികള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ എടുത്ത നടപടികള്‍ ഒരു മാസത്തിനകം തന്നെ അറിയിക്കണമെന്നും ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദേശിച്ചു.  പുളിമാത്ത്, കരവാരം, നഗരൂര്‍  പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന കുടിവെള്ള പദ്ധതിക്കാവശ്യമായ പമ്പ് ഹൗസ് നിര്‍മിക്കുന്നതിന് വാമനപുരം നദിക്കു സമീപം വസ്തു വാങ്ങുന്നത് സംബന്ധിച്ച വിഷയം ബി. സത്യന്‍ എം.എല്‍.എ കളക്ടറുമായി ചര്‍ച്ച ചെയ്തു.

104 കോടിയുടെതാണ് പദ്ധതി. സബ് കളക്ടര്‍ ഇമ്പശേഖര്‍, റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ക്ലമന്റ് ലോപസ്, വിവിധ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്യാംപിലുണ്ടായിരുന്നു.