ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് ഓരോ പൗരന്‍റേയും കടമയാണെന്നും ഗതാഗതവകുപ്പിനോട് സഹകരിച്ചും റോഡ് നിയമങ്ങള്‍ പാലിച്ചും സ്വന്തം ജീവന്‍ മാത്രമല്ല പൊതുജനങ്ങളുടെ ജീവനും സംരക്ഷിേക്കണ്ടത് ഓരോ പൗരന്‍റേയും ബാധ്യതയാണെന്നും   ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻസംസ്ഥാനത്ത് റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധത്തിനു പ്രാധാന്യമേറി വരികയാണ്.

പത്തു വര്‍ഷ കാലയളവിൽ വാഹനങ്ങളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഒപ്പം വാഹനാപകടങ്ങളുടെ തോതും കൂടിയിട്ടുണ്ട്. അധിക അപകടങ്ങളുടെയും കാരണം റോഡ് സുരക്ഷാ നിയമങ്ങളിലുള്ള അശ്രദ്ധയും അവഗണനയുമാണെന്നും മന്ത്രി പറഞ്ഞു.ചേളന്നൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓട്ടോറിക്ഷകൾക്ക് സ്റ്റിക്കർ പതിക്കൽ,നമ്പർ ഇടൽ  ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗ്രാമപഞ്ചായത്ത് പരിധിയിലെ കുമാരസ്വാമി, അമ്പലത്തുകുളങ്ങര, പെരുമ്പൊയിൽ, 7/6 എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുന്ന നൂറോളം ഓട്ടോറിക്ഷകൾക്കാണ് നമ്പർ ഇടുകയും  സ്റ്റിക്കർ പതിക്കുകയും ചെയ്തത്.

ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വത്സല അധ്യക്ഷയായി. നന്മണ്ട ജോയിൻറ് ആർടിഒ കെ പി ദിലീപ്, കാക്കൂർ സർക്കിൾ ഇൻസ്പെക്ടർ കെ എ ബോസ്,ചേളന്നൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ചെട്ട്യാങ്കണ്ടി,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീല ,  മെമ്പർമാരായ ഗൗരി പുതിയോത്ത്, നിഷ ,  പി കെ കവിത ഷാനി എടക്കണ്ടി മീത്തൽ,  മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം വിജയൻ സ്വാഗതവും  മൈത്രി പ്രതിനിധി പി പി ബിജു നന്ദിയും പറഞ്ഞു