കോട്ടയം ജില്ലയിലെ  സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്.  ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു.  കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ എസ്.ബി.ടി.ഇ/എന്‍.സി.എച്ച്.എം.സി.ടി ന്യൂഡല്‍ഹിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ നിന്നും മൂന്ന് വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ യുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രിയാണ് യോഗ്യത.
ത്രീ സ്റ്റാര്‍ കാറ്റഗറിയില്‍ കുറയാത്ത ഹോട്ടലില്‍, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഒരു ഗവ. കോളേജിലോ, എഫ്.സി.ഐയിലോ ഐ.എച്ച്.എം.സി.ടി യിലോ രണ്ട് വര്‍ഷത്തെ അദ്ധ്യാപന പരിചയം ഉണ്ടാവണം. പ്രായം:  2017 ജനുവരി ഒന്നിന് 18-41 വയസ്. (വയസിളവ് ബാധകം).
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 15 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.