ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച(ആഗസ്ത് 8) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി ബി എസ് ഇ / ഐ സി എസ് വിദ്യാലയങ്ങൾ, അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.