ജില്ലയിൽ ആറ് ക്യാമ്പുകളിലായി 236 ആളുകളെ മാറ്റിപ്പാർപ്പിച്ചു. മാവൂരിൽ കച്ചേരിക്കുന്ന് സാംസ്കാരിക നിലയത്തിൽ 10 കുടുംബങ്ങളിലായി 30 പേരെയും മേച്ചേരിക്കുന്ന് അങ്കണവാടിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെയും മാവൂർ ഒറ്റപ്ലാക്കൽ ഷംസു വിൻറെ വീട്ടിൽ തുടങ്ങിയ ക്യാമ്പിൽ 25 കുടുംബങ്ങളിലെ 45 ആളുകളെയും ആണ് മാറ്റി പാർപ്പിച്ചത്.
കാവിലുംപാറ രണ്ട് ക്യാമ്പുകളിലായി 21 പേരാണ് ഉള്ളത്. കാവലും പാറയിൽ പൂതംപാറ  കാരിമുണ്ട അംഗനവാടിയിൽ മൂന്നു കുടുംബങ്ങളിലായി 14 പേരും, കാവിലുംപാറ സാംസ്കാരിക നിലയത്തിൽ (തൊട്ടിൽപ്പാലം) മൂന്ന് മൂന്ന് കുടുംബങ്ങളിലെ ഏഴ് പേരെയാണ് മാറ്റി പാർപ്പിച്ചത്. രാരോത്ത് വില്ലേജിലെ എളോത്തുകണ്ടി കോളനിയിലെ 34 കുടുംബങ്ങളിലെ 135 ആളുകളെ  വെഴുപ്പൂർ എ എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി