അമ്പലവയല്‍: പൂക്കളില്‍ വൈവിധ്യം നിറച്ച് കാണികളെ വിസ്മയിപ്പിക്കുന്ന പൂപ്പൊലിയില്‍ ഏവര്‍ക്കും സാഹസിക അഭ്യാസങ്ങള്‍ ശ്രദ്ദേയമായി നിസാമും സംഘവും. കുട്ടികളിലെ ധീരതയെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിന്നില്‍ എന്നും ഭാര്യ പിതാവാണ് തനിക്ക് എക്കാലവും പ്രചോദനം എന്ന് നിസാം വ്യക്തമാക്കി. പാരമ്പര്യമായി ഈ മേഖലയുമായി ഇവര്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു. താങ്കളുടെ സ്വപ്നപദ്ധതി അഡ്രിനോ അള്‍ട്ടിമേറ്റ് അഡ്‌വന്‍ച്ചര്‍ സാഹസിക ടൂറിസത്തിന് എട്ടരലക്ഷത്തിലേറെ ചിലവുണ്ട്. വയനാടന്‍ ജനതക്ക് പുതുമയുണര്‍ത്തി സിപ്പ് ലൈര്‍, വാള്‍ ക്ലൈബിംഗ് പാരാസ്ലൈഡിംഗ് തുടങ്ങിയ പ്രകടനങ്ങളാണ് ഇവര്‍ നിലവില്‍ ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതി വിജയകരമാണെങ്കചന്റ വരും വര്‍ഷങ്ങളിലും പുതുമ നിറഞ്ഞ സാഹസികത പ്രതീക്ഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു.