ശിരുവാണി, ഭവാനി പുഴകളുടെ തീരപ്രദേശങ്ങളിലെ നിവാസികള്‍ ജാഗ്രത പാലിക്കണം

ശിരുവാണി ഡാം പരിസരത്ത് കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ റിവര്‍ സ്ലുയിസിലൂടെ പുഴയിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ച് ജലനിരപ്പ് നിയന്ത്രണാതീതമാക്കേണ്ടതുണ്ട്. ഇതിനാല്‍ ശിരുവാണി, ഭവാനി പുഴകളുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കാഞ്ഞിരപ്പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം*

കാഞ്ഞിരപ്പുഴ ഡാം പരിസരത്ത് തുടരുന്ന ശക്തമായ മഴയില്‍ ജലനിരപ്പ് +95.50 മീറ്ററായി നിലനിര്‍ത്തുന്നതിന് പുഴയിലേക്ക് അധികജലം തുറന്ന് വിടാനുള്ള സാഹചര്യമുണ്ടെന്ന് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇതിനാല്‍ കാഞ്ഞിരപ്പുഴയിലെ ജലനിരപ്പ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.