സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഉണ്ടായിട്ടുളള പ്രകൃതിക്ഷോഭത്തിന്റെ ഫലമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ നഗരകാര്യ ഡയറക്ടറേറ്റിൽ 0471-2318896 എന്ന നമ്പരിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

കൺട്രോൾ റൂമിന്റെ നോഡൽ ഓഫീസറായി സീനിയർ സൂപ്രണ്ട് വി.എസ്.മനോജിനെയും (9497878198) പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് നഗരകാര്യ ഡയറക്ടറേറ്റിലെ ഭരണ വിഭാഗം ജോയിന്റ് ഡയറക്ടർ ബി.കെ.ബാലരാജ് (9447653725), ആരോഗ്യ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ.ഉമ്മുസെൽമ.സി (ചുങ്കത്ത്) (9447494342) എന്നിവരെയും ചുമതലപ്പെടുത്തി.