*ജില്ലയില്‍ 91.48 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു

കനത്ത മഴ തുടരുന്ന ജില്ലയില്‍ ഇതുവരെ 91.48 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. കഴിഞ്ഞ ദിവസം മാത്രം 21 ഹെക്ടറിലെ നെല്‍കൃഷിയാണ് നശിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 68,74,800 രൂപയുടെ കൃഷി നാശമാണ് സംഭവിച്ചത്. ജില്ലയില്‍ ഇതുവരെ 3,92,37,400 രൂപയുടെ കൃഷിനാശമാണുണ്ടായത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 60.484 ഹെക്ടര്‍ ഭൂമിയിലെ കൃഷിയും ഇതുവരെ 493.59006 ഹെക്ടറിലെ കൃഷിയുമാണ് നശിച്ചത്.
31.3 ഹെക്ടര്‍ പച്ചക്കറി കൃഷിയും നശിച്ചു. 18,809 കവുങ്ങുകളും, ടാപ്പ് ചെയ്ത 5502 റബറുകളും, 1183 ടാപ്പ് ചെയ്യാത്ത റബറുകളും, 32034 കുലച്ച ഏത്ത വാഴകളും, 11, 196 കുലക്കാത്ത വാഴകളും നശിച്ചിട്ടുണ്ട്. ഇതിന് പുറമെ 1203 കുരുമുളക് വള്ളികളും, 400 മൂട് മരച്ചീനിയും നശിച്ചു.
കൃഷി നാശവുമായി ബന്ധപ്പെട്ട  കണക്കുകള്‍ ക്രോഡീകരിച്ച് കൃഷി ഡയറക്ടര്‍ക്ക് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.  എല്ലാ കൃഷി ഓഫീസര്‍മാരും, അസിസ്റ്റന്റ് ഡയറക്ടര്‍ മാരും അവധി ദിവസങ്ങളില്‍ ഉള്‍പ്പടെ ഓഫീസുകളില്‍ പ്രവര്‍ത്തന നിരതരായിരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് ജോണ്‍ ജോസഫ് നിര്‍ദേശിച്ചു. വിവരങ്ങള്‍ ശേഖരിക്കുന്നതിനും, മേല്‍ ഉദ്യോസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുമായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ക്ലര്‍ക്ക്, ജൂനിയര്‍  സൂപ്രണ്ട് എന്നിവര്‍ അടങ്ങിയ ടീമാണ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ കൃഷിക്കാര്‍ പരാതികള്‍ അറിയിച്ചാല്‍ ഉദ്യോഗസ്ഥര്‍ അതാത് പ്രദേശത്തെ കൃഷി ഓഫീസര്‍മാരെയും, കൃഷി അസിസ്റ്റന്റ്മാരെയും ബന്ധപ്പെട്ട്  ഉടന്‍ കൃഷി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കും. ഉദ്യോഗസ്ഥര്‍ നാശ നഷ്ടങ്ങള്‍ കണക്കാക്കും. തുടര്‍ന്ന് ധനസഹായത്തിനായി ഗവണ്‍മെന്റിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

.
കൃഷി നാശം കണ്‍ട്രോള്‍ റൂം തുറന്നു
കാലവര്‍ഷകെടുതികള്‍ മൂലമുണ്ടാകുന്ന കൃഷി നാശം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമയബന്ധിതതമായി  കീഴ് ഓഫീസുകളില്‍ നിന്ന് ശേഖരിച്ച് ക്രോഡീകരിച്ച് നല്‍കേണ്ടതിനായി ടെക്‌നിക്കല്‍ അസിസ്റ്റന്റായ ജ്യോതികുമാരി, ജൂനിയര്‍ സൂപ്രണ്ടായ എന്‍ ബി ബാബു, സീനിയര്‍ ക്ലര്‍ക്കുമാരായ വി.കെ മഹേഷ്, എം ബാബു, ചാന്ദിനി എസ് ചന്ദ്രന്‍, പി സുബ്രമഹണ്യന്‍ പൈലന്‍ എന്നിവരെ നിയമിച്ചു.  കൃഷി ഓഫീസര്‍മാര്‍ അതാത് കൃഷി ഭവന്‍ പരിധിയിലുള്ള മഴക്കെടുതികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് യഥാസമയം ചുമതലയുള്ള ഫോണ്‍ നമ്പറിലേക്കോ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ഈ മെയിലിലേക്കോ അറിയിക്കണം. ജ്യോതി കുമാരി : 9496424590, എം ബാബു 9744324258,  എന്‍.ബി ബാബു 953915 9449 എന്നീ നമ്പറുകളില്‍ കൃഷി ഓഫീസര്‍മാര്‍ക്ക് ബന്ധപ്പെടാം.