ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ക്യാമ്പ് ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ക്യാമ്പിലെ അംഗങ്ങളുടെ പേര്, വയസ്, മേല്‍വിലാസം എന്നിവ നിശ്ചിത മാതൃകയില്‍ രജിസ്റ്ററില്‍ ക്യാമ്പ് ഓഫീസര്‍ എഴുതി സൂക്ഷിക്കും. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഹാജര്‍ രേഖപ്പെടുത്തും.

ക്യാമ്പുകളില്‍ വാര്‍ഡ് മെമ്പര്‍, ക്യാമ്പിലെ ഒരു വനിത പ്രതിനിധി, ഒരു പുരുഷ പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തി ക്യാമ്പ് ഓഫീസര്‍ ക്യാമ്പ് പരിപാലന കമ്മിറ്റി രൂപീകരിക്കും. ക്യാമ്പിലെ ഭക്ഷണം, ജലം, വൈദ്യുതി എന്നിവയുടെ ലഭ്യത ക്യാമ്പ് ഓഫീസര്‍ ഉറപ്പുവരുത്തും. ക്യാമ്പുകളുടെ പൊതുവായ മേല്‍നോട്ട ചുമതല ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്കായിരിക്കും. ക്യാമ്പിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍ ക്യാമ്പ് ഓഫീസര്‍മാരെ ആയിരിക്കും ഏല്‍പ്പിക്കുക.